മാനവരാശിയുടെ മാനസികവും ശാരീരികവും ആയ ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനും അന്തസ്സത്തയ്ക്കും നിലനിൽപ്പിനും ഉതകത്തക്കവണ്ണം ഔഷധ നിർമ്മാണത്തിലും അതിന്റെ പ്രായോഗികവശങ്ങളിലും സത്യസന്ധതയും കൃത്യനിഷ്ഠയും പാലിച്ചുകൊള്ളാമെന്നും വിൽപ്പനയിലും പെരുമാറ്റത്തിലും ഫാർമസിയുടെ വളർച്ചയ്ക്കും പൊതുജന ഹിതത്തിനും ഉതകത്തക്കവണ്ണം നിഷ്കളങ്കമായി സേവനം അനുഷ്ഠിച്ചുകൊള്ളാമെന്നും, അഭിമാനത്തോടും അന്തസ്സോടും കൂടി ഞങ്ങൾ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു...

